<table width="550" border="0" cellpadding="0" cellspacing="0"><tbody><tr align="center"><td class="mainheadingnews" valign="top" width="550">
വേദനകള്*ക്കു വിട; 'ഗോപാലകൃഷ്*ണന്*' യാത്രയായി</td></tr><tr align="center" height="10"><td>
</td></tr><tr align="center"><td class="fontmalayalam"><table style="float: left;" border="0" cellpadding="0" cellspacing=""><tbody><tr><td>

</td></tr><tr><td class="fontmalayalamcaption">
</td></tr></tbody></table>
കൊല്ലം: രണ്ടുദിവസമായി ആയിരക്കണക്കിന്* ആന പ്രേമികളെ ആശങ്കയുടെ മുള്*മുനയില്* നിര്*ത്തിയ കൊമ്പന്* വേദനകളില്ലാത്ത ലോകത്തേക്കു യാത്രയായി. ലോറി അപകടത്തില്* പരുക്കേറ്റ്* ഗുരുതരാവസ്*ഥയിലായിരുന്ന കൊല്ലം ആശ്രാമം ശ്രീകൃഷ്*ണസ്വാമി ക്ഷേത്രത്തിലെ ഗോപാലകൃഷ്*ണന്* എന്ന കൊമ്പനാണ്* ഇന്നലെ ഉച്ചകഴിഞ്ഞ്* 1.55ന്* ചരിഞ്ഞത്*.
ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനായി ഇക്കഴിഞ്ഞ ചൊവ്വാഴ്*ച രാവിലെ കൊണ്ടുംപോകും വഴിയായിരുന്നു മണല്* കയറ്റിവന്ന ദശചക്ര ലോറി ഗോപാലകൃഷ്*ണനെ ഇടിച്ച്* വീഴ്*ത്തിയത്*. പിന്നില്*നിന്നുള്ള ഇടിയുടെ ആഘാതത്തില്* റോഡരികിലെ കുഴിയിലേക്ക്* വീണ ആനയുടെ ഇടിപ്പെല്ലിനും കാലിനും ഗുരുതര പരുക്കേറ്റു. വാല്* മൂന്നുനാല്* സ്*ഥലത്ത്* ഒടിഞ്ഞ്* തൂങ്ങി. രാവിലെ അഞ്ചിനോടെയായിരുന്നു അപകടം. രണ്ടു ദിവസമായി കൊമ്പനെ ഉയര്*ത്താന്* ശ്രമം നടക്കുകയായിരുന്നു.
ഇന്നലെ രാവിലെ പ്രശസ്*ത ആന ചികിത്സകന്* കെ.സി.പണിക്കര്* എത്തി വിശദമായ പരിശോധനയില്* കൂട്ടെല്ല്* ഒടിഞ്ഞതായി കണ്ടെത്തി. ഇടിയുടെ ആഘാതത്തില്* മാംസപേശികളും ഞരമ്പുകളും പൂര്*ണമായും തകര്*ന്നതായി കണ്ടെത്തി. വന്*കുടലില്* രക്*തസ്രാവം, പിണ്ഡവും മൂത്രവും വിസര്*ജിക്കാന്* ആവാത്ത അവസ്*ഥ, അസ്*ഥികള്* നുറുങ്ങി പരസ്*പരം കൂട്ടിമുട്ടുന്ന അവസ്*ഥയിലായിരുന്നു. ഇത്തരത്തില്* ഒരു ആനയുടെ ജീവന്* രക്ഷിക്കാന്* കഴിയില്ലെന്ന്* കെ.സി.പണിക്കര്* പറഞ്ഞു. എങ്കിലും അവസാന ശ്രമമെന്ന നിലയില്* ആനയെ എഴുന്നേല്*പിക്കാന്* ശ്രമിച്ചുനോക്കി. ക്രെയിന്* ഉപയോഗിച്ച്* ഉയര്*ത്തി നിര്*ത്തിയ ശേഷം ബക്കറ്റില്* നല്*കിയ വെള്ളം കൊമ്പന്* തുമ്പി കൈയിലൂടെ കോരിയെടുത്ത്* ചുമലിലേക്ക്* ഒഴിച്ച്*, ഒന്നുവിറച്ച്* ഒരു വശത്തേക്ക്* സാവധാനം ചരിയുകയായിരുന്നു. സംസ്*കാരം ഇന്നു രാവിലെ 10ന്* ക്ഷേത്ര വളപ്പില്* നടക്കും. ആന ചരിഞ്ഞതിനെ തുടര്*ന്ന്* ഇന്നലെ മുതല്* ക്ഷേത്രം അടച്ചിട്ടിരിക്കുകയാണ്*.</td></tr></tbody></table>