ലോഹി രക്തസാക്ഷി സിനിമയിലെ നന്ദികേടിന്റെ രക്തസാക്ഷിയാണ്* ലോഹിതദാസെന്ന്* സംവിധായകന്* വിനയന്* ആരോപിച്ചു. അവസാനകാലത്ത്* മമ്മൂട്ടിയും മോഹന്*ലാലും ലോഹിയുമായി സഹകരിച്ചില്ലെന്നും വിനയന്* കുറ്റപ്പെടുത്തി. പാലക്കാട്* നടത്തിയ വാര്*ത്താ സമ്മേളനത്തില്* വിനയന്* സൂപ്പര്* താരങ്ങള്*ക്കെതിരെ അതിരൂക്ഷമായ വിമര്*ശനങ്ങളാണ്* നടത്തിയത്*.
ലോഹിയുടെ മക്കളുടെ പഠന ചെലവ്* ഏറ്റെടുത്ത്* കൈയ്യടി നേടാന്* ശ്രമിയ്*ക്കുന്ന മമ്മൂട്ടി ലോഹിതദാസിന്റെ ആത്മാവിനെ വേദനിപ്പിയ്*ക്കുകയാണ്*. ലോഹി തിരക്കഥയെഴുതി പൂര്*ത്തിയാക്കിയ ഭീഷ്*മര്* എന്ന സിനിമയില്* അഭിനയിക്കുമെന്ന കാര്യത്തില്* മോഹന്*ലാല്* അവസാന തീരുമാനം പറഞ്ഞിരുന്നില്ല.
വര്*ഷങ്ങള്*ക്ക്* മുമ്പ്* തിയറ്ററുകളിലെത്തിയ അരയന്നങ്ങളുടെ വീടിന്* ശേഷം മമ്മൂട്ടിയും കന്മദത്തിന്* ശേഷം മോഹന്*ലാലും ലോഹിയുടെ സിനിമകളില്* അഭിനയിക്കാന്* തയ്യാറായില്ലെന്നും വിനയന്* കുറ്റപ്പെടുത്തി. അവസാന കാലത്ത്* ഇവര്* രണ്ടു പേരും ലോഹിയെ അവഗണിയ്*ക്കുകയായിരുന്നു.
ലോഹിയുടെ അവസ്ഥ ഇതാണെങ്കില്* മറ്റ്* സംവിധായകരുടെ കാര്യം എന്തായിരിക്കുമെന്നും വിനയന്* ചോദിച്ചു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെ പേരെടുത്തവര്* പിന്നീട്* തിരിഞ്ഞു നോക്കാത്ത അവസ്ഥയായിരുന്നു. ജീവിച്ചിരുന്ന കാലത്ത്* ലോഹിതദാസ്* പോലും പറയാത്ത കാര്യങ്ങളാണ്* വിനയന്* മോഹന്*ലാലിനും മമ്മൂട്ടിക്കെതിരെയും ആരോപിച്ചതെന്ന്* വിമര്*ശനങ്ങള്* ഇതിനോടകം ഉയര്*ന്നിട്ടുണ്ട്*.
ചര്*ച്ചകളെ തുടര്*ന്ന്* താത്*കാലികമായി നിര്*ത്തിവെച്ചിരുന്ന ലൊക്കേഷന്* സമരം മാക്ട ജൂലായ്* 10ന്* ശേഷം ആരംഭിയ്*ക്കുമെന്ന്* മാക്ട ഭാരവാഹികള്* വാര്*ത്താ സമ്മേളനത്തില്* അറിയിച്ചു. സിനിമാ രംഗത്തെ തൊഴില്* നിഷേധത്തില്* പ്രതിഷേധിച്ചാണ്* സമരം.
ഷൂട്ടിംഗ്* സ്*തംഭിപ്പിച്ചുള്ള സമരങ്ങള്* ഇപ്പോള്* തന്നെ നഷ്ടക്കച്ചവടമായ മലയാള സിനിമയ്*ക്ക്* വീണ്ടും തിരിച്ചടിയായേക്കുമെന്നാണ്* കരുതപ്പെടുന്നത്*. ഓണം-റംസാന്* സീസണ്* ലക്ഷ്യമിട്ട്* ചിത്രീകരണം പുരോഗമിയ്*ക്കുന്ന സിനിമകളെയും ഇത്* ബാധിച്ചേക്കും.
__________________ To view links or images in signatures your post count must be 10 or greater. You currently have 0 posts. MERRY CHRISTMAS AND A HAPPY NEW YEAR To view links or images in signatures your post count must be 10 or greater. You currently have 0 posts. |