മോഹിനിക്ക് വിവാഹമോചനം കിട്ടില്ല! ബുധന്*, 1 ജൂലൈ 2009
[IMG]http://i44.*******.com/hx5bsx.jpg[/IMG]
പ്രശസ്ത തെന്നിന്ത്യന്* നടിയായ മോഹിനിയും ഭര്*ത്താവ് ഭരതും സമര്*പ്പിച്ചിരുന്ന വിവാഹമോചനത്തിനായുള്ള അപേക്ഷ ചെന്നൈ കുടുംബക്കോടതി തള്ളി. വിവാഹമോചന കേസിന്റെ വിചാരണയ്ക്കായി ഹാജരാവാന്* ഇരുവരോടും കോടതി ആവശ്യപ്പെട്ടെങ്കിലും തുടര്*ച്ചയായി ഇവര്* ഹാജരായില്ല എന്നതിനാലാണ് കേസ് തള്ളാന്* കോടതി തീരുമാനിച്ചത്.
മോഹിനി(യഥാര്*ത്ഥ പേര് മഹാലക്ഷ്മി)യുടെ വിവാഹം നടന്നത് 2004ല്* ആയിരുന്നു. മോഹിനിക്കും ഭരതിനും ഒരു മകനുമുണ്ട്. മോഹിനിക്കും ഭരതിനും ഇടയില്* ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്* കഴിഞ്ഞ രണ്ട് വര്*ഷങ്ങളായി വലുതാവുകയായിരുന്നു. ഇതിനെ തുടര്*ന്നാണ് വിവാഹമോചനം നടത്താമെന്ന് ഇരുവരും തീരുമാനം എടുത്തത്.
ചെന്നൈ കുടുംബകോടതിയില്* രണ്ടുപേരും പ്രത്യേകം വിവാഹമോചനത്തിനുള്ള അപേക്ഷകള്* നല്**കിയിരുന്നു. കേസ് വിചാരണയുടെ ആദ്യഘട്ടങ്ങളില്* ഇരുവരും കോടതിയില്* ഹാജരായെങ്കിലും തുടര്*ന്ന് വരാതാവുകയായിരുന്നു. ഹാജരാവാന്* ആവശ്യപ്പെട്ട് നാലുപ്രാവശ്യം കോടതി നോട്ടീസ് അയച്ചുവെങ്കിലും ഇരുവരും വരികയുണ്ടായില്ല. തുടര്*ന്ന് കേസ് തള്ളാന്* കോടതി നിര്*ബന്ധിതമാവുകയായിരുന്നു.
തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്* മോഹന്*ലാല്* നായകനായ നാടോടി എന്ന സിനിമയിലൂടെയാണ് മോഹിനി മലയാളത്തില്* എത്തുന്നത്. തുടര്*ന്ന് മമ്മൂട്ടിയും ദിലീപുമടക്കമുള്ള പ്രധാന മലയാളി നായകന്മാരോടൊപ്പം പതിനെട്ടോളം സിനിമകളില്* മോഹിനി വേഷമിട്ടിട്ടുണ്ട്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും മോഹിനി അഭിനയിച്ചിരുന്നു. ഈറമാന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന മോഹിനി ഡാന്**സര്* എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
സത്യന്* അന്തിക്കാട് സംവിധാനം ചെയ്ത ഇന്നത്തെ ചിന്താവിഷയത്തിലാണ് മോഹിനി മലയാളത്തില്* അവസാനമായി അഭിനയിച്ചത്.
__________________
To view links or images in signatures your post count must be 10 or greater. You currently have 0 posts.
To view links or images in signatures your post count must be 10 or greater. You currently have 0 posts.
The Following 14 Users Say Thank You to §¡ÏēŇŦ ĶíÏÏêƦ For This Useful Post:
__________________ The Woods are lovely, dark and deep,
But I have promises to keep....
And Miles to Go before I Sleep,
And Miles to Go before I Sleep.... To view links or images in signatures your post count must be 10 or greater. You currently have 0 posts.