വെള്ളി, 3 ജൂലൈ 2009( 20:20 IST )
ജനപ്രീതിയാര്*ജിച്ച താരങ്ങളെ അനുകരിക്കാനുള്ള ത്വര സിനിമയുടെ ആരംഭകാലം തൊട്ടേ ഉള്ളതാണ്. തെന്നിന്ത്യന്* നടനായ രഘുവരന്* ഹോളിവുഡ് താരമായ റോബര്*ട്ട് ഡി നീറോയെ അനുകരിക്കാന്* ശ്രമിച്ചിരുന്നു. ഹിന്ദി താരമായ ദിലീപ് കുമാറിനെ അനുകരിക്കാന്* ശ്രമിച്ചിട്ടുണ്ടെന്ന് മോഹന്*ലാല്* വെളിപ്പെടുത്തിയിട്ടുണ്ട്. പല സിനിമകളിലും മമ്മൂട്ടിയെ അനുകരിക്കാന്* നോക്കിയിട്ടുണ്ടെന്ന് ഷമ്മി തിലകന്* സമ്മതിക്കുകയുണ്ടായി. ഇതാ ഇപ്പോള്* സാക്ഷാല്* മമ്മൂട്ടിയും ഒരു പ്രശസ്ത നടനെ അനുകരിക്കാന്* ശ്രമിച്ചിരിക്കുന്നു.
മലയാളത്തിലെ ആദ്യത്തെ മാച്ചോ നായകനായ ജയനെയാണ് മമ്മൂട്ടി അനുകരിക്കാന്* ശ്രമിച്ചത്. ചുമ്മാ അനുകരണമല്ല, ശരിക്കും അസല്* അനുകരണം. ജയന്* അണിഞ്ഞ് അഭിനയിച്ചിരുന്ന പോലത്തെ ബെല്**ബോട്ടം പാന്റ്സും പുറം കോട്ടും ആനയുടെ ചെവി പോലുള്ള കോളറുകളുള്ള ചുവന്ന ഉള്**ക്കുപ്പായവും ഒക്കെയിട്ടാണ് ജയനെ മമ്മൂട്ടി അനുകരിക്കുന്നത്. ജയനെ അനുകരിക്കാന്* മമ്മൂട്ടിക്കിത് എന്തുപറ്റിയെന്ന് ചോദിക്കാന്* വരട്ടെ. പട്ടണത്തില്* ഭൂതം എന്ന സിനിമയിലെ ഒരു ഗാനരംഗത്തിലാണ് മമ്മൂട്ടിയുടെ ജയന്* വേഷം.
ജയനും നസീറും ഒരുമിച്ചഭിനയിച്ച ലവ് ഇന്* സിങ്കപ്പൂര്* എന്ന സിനിമയിലെ ചാം ചക്ക ചൂം ചക്ക ചുമരിചക്ക ചാം എന്ന ഗാനമാണ് പട്ടണത്തില്* ഭൂതത്തില്* റീമിക്സായി എത്തുന്നത്. ജയനെ അനുകരിച്ചുകൊണ്ടുള്ള ചലനങ്ങളുമായി മമ്മൂട്ടിയെത്തുമ്പോള്* നായികയെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂടാണ്. പച്ച മിഡിയും ടോപ്പുമണിഞ്ഞ്, ചുണ്ടില്* ലിപ്സ്റ്റിക്കുമിട്ട് മമ്മൂട്ടിക്കൊപ്പം സുരാജ് ആടിപ്പാടുന്നു.
സൂപ്പര്*താരം മമ്മൂട്ടി ഭൂതമായും ബൈക്ക് റൈഡറായുമെത്തുന്ന ചിത്രമാണ് ഈ പട്ടണത്തില്* ഭൂതം. സൂപ്പര്*ഹീറോ ഗെറ്റപ്പില്* മമ്മൂട്ടിയെ സ്ക്രീനിലെത്തിക്കുന്നത് സംവിധായകന്* ജോണി ആന്*റണി. കാവ്യ മാധവന്*, മമ്മൂട്ടിയുടെ നായികയാവുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും പട്ടണത്തില്* ഭൂതത്തിനുണ്ട്. കോഫി@ എംജി റോഡിലൂടെ പ്രശസ്തനായ ഷാന്* റഹ്മാനാണ് സംഗീത സംവിധാനം നിര്*വഹിക്കുന്നത്. ജൂലൈ ഒന്*പതിന് ഭൂതം തീയേറ്ററുകളിലെത്തും.