Jackie Chan To Act In Tamil..for 100 Crore ഏഷ്യയിലെ ഏറ്റവും വിലകൂടിയ നായക നടന്* എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ- ജാക്കിചാന്*. ഒരു ചിത്രത്തിലഭിനയിക്കാന്* 100 കോടി വരെ പ്രതിഫലം വാങ്ങുന്ന ജാക്കി ചാനെ തമിഴില്* അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോളിവുഡ്.
അതെ തമിഴ്*നാട്ടിലെ പ്രശസ്തമായ ഓസ്*കാര്* ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്* വി. രവിചന്ദ്രന്* നിര്*മ്മിക്കുന്ന ചിത്രത്തിലേക്കാണ് ജാക്കിചാന്* കരാര്* ചെയ്യപ്പെട്ടിരിക്കുന്നത്. ചെന്നൈയില്* നടന്ന കമലഹാസന്റെ ദശാവതാരം എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിങ് ചടങ്ങില്*വെച്ചാണ് ചാന്* തമിഴ് ചിത്രത്തിലഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.
ലോകമൊട്ടാകെ ആരാധകരുള്ള താരത്തെ തങ്ങളുടെ ചിത്രത്തിലൂടെ അവതരിപ്പിക്കുക വഴി വന്* പബ്ലിസിറ്റി നേടിയെടുക്കാന്* സാധിക്കും എന്നതിനു പുറമെ ഈ സംരംഭത്തെ ഒരു വെല്ലുവിളിയായിട്ടു തന്നെയാണ് നിര്*മ്മാതാവ് കാണുന്നത്. ചാനിനു പുറമെ ബോളിവുഡിലെ ഒരു സൂപ്പര്* താരത്തെ കൂടി ചിത്രത്തില്* ഉള്*പ്പെടുത്താനുള്ള ശ്രമവും നടന്നു വരികയാണെന്ന് ഓസ്*കാര്* ഫിലിം ലിമിറ്റഡ് ഉടമ വി. രവിചന്ദ്രന്* അറിയിച്ചു. |